Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി വിദേശയാത്രകൾ ...

മോദി വിദേശയാത്രകൾ മതിയാക്കുന്നു

text_fields
bookmark_border
മോദി വിദേശയാത്രകൾ  മതിയാക്കുന്നു
cancel

ന്യൂ​ഡ​ൽ​ഹി: നാ​ല​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ലം​തൊ​ടാ​തെ പ​റ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന ി​യു​ള്ള മാ​സ​ങ്ങ​ളി​ൽ വി​ദേ​ശ യാ​ത്ര​ക്കി​ല്ല. സെ​മി​ഫൈ​ന​ലാ​യി ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള ി​ൽ ബി.​ജെ.​പി തോ​റ്റ​തോ​ടെ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കാ​നു​ള്ള പു ​റ​പ്പാ​ടി​ലാ​ണ്.

അ​ടു​ത്ത നാ​ലു മാ​സ​​​ത്തെ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ളി​ൽ മോ​ദി​ക്ക്​ വി​ദേ​ശ യാ​ത്ര ഒ​ന്നും​ത​ന്നെ​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി പ​െ​ങ്ക​ടു​ക്കേ​ണ്ട പ്ര​ധാ​ന ബ​ഹു​രാ​ഷ്​​ട്ര പ​രി​പാ​ടി​ക​ളൊ​ന്നും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്നു​മി​ല്ല. വാ​രാ​ണ​സി​യി​ൽ ജ​നു​വ​രി 21 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹം പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ലോ​ക്​​സ​ഭ മ​ണ്ഡ​ലം കൂ​ടി​യാ​ണ്​ വാ​രാ​ണ​സി.

നാ​ല​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ 48 രാ​ജ്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു​വെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ക്കൊ​ല്ലം മാ​ത്രം 14 യാ​ത്ര ന​ട​ത്തി. ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ജ​പ്പാ​നി​ൽ പോ​യ​ത്. പി​​ന്നീ​ട്​ സിം​ഗ​പ്പൂ​ർ, മാ​ല​ദ്വീ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​യി. അ​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ ഭ​ര​ണ​കാ​ര്യ​ങ്ങ​ളേ​ക്കാ​ൾ, വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി താ​ൽ​പ​ര്യ​പ്പെ​ട്ട​ത്​ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കി​യി​രു​ന്നു.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ടാ​നൊ​രു​ങ്ങു​ന്ന മോ​ദി​ക്ക്​ ഇ​ക്കു​റി ഏ​റ്റ​വും വെ​ല്ലു​വി​ളി ഉ​യ​രു​ന്ന​ത്​ കാ​ർ​ഷി​ക, ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ്. മോ​ദി ത​രം​ഗം സൃ​ഷ്​​ടി​ച്ച്​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ ജ​യി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച യു​വാ​ക്ക​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​തി​ൽ ക​ടു​ത്ത അ​തൃ​പ്​​തി​യി​ലാ​ണ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മ​റി​ക​ട​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലാ​ണ്​ മോ​ദി സ​ർ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pmmalayalam newsForeign Visit
News Summary - No foreign visit on cards as PM Narendra Modi focuses on 2019 polls
Next Story